ചെറുകുന്ന്: സെന്റ് മാർട്ടിൻ ഡി പോറസ് ഹോസ്പിറ്റൽ റിട്ട. സ്റ്റാഫ് നഴ്സ് കോൺവെന്റ് റോഡിന് സമീപം ഏലിക്കുട്ടി (85) നിര്യാതയായി. കോട്ടയം നെല്ലിയെ കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കണ്ണങ്കൈ ഗോപാലൻ. മക്കൾ: സാജു (ഐ.സി.ഐ.സി.ഐ ബാങ്ക്, പയ്യന്നൂർ), സജി (ദുബൈ). മരുമക്കൾ: ഷൈനി (പയ്യന്നൂർ), മിമിയ (വടകര). സഹോദരങ്ങൾ: ദീപസ് റ്റാൻലി, സിസ്റ്റർ ബ്രിജിതാമ, പരേതരായ സിസ്റ്റർ ആനി, സിസ്റ്റർ മരിയാൻ, ബേബിച്ചൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ക്രിസ്തുക്കുന്ന് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.