പുലാമന്തോൾ: കുരുവമ്പലം മഹല്ലിൽ എ.എം.എൽ.പി സ്കൂളിനു സമീപം താമസിച്ചിരുന്ന പരേതനായ കൂരിതൊടി കുഞ്ഞഹമ്മദിന്റെ മകൻ മുഹമ്മദലി (അലി-68) നിര്യാതനായി. മാതാവ്: പരേതയായ ഇത്തീരു ഹജ്ജുമ്മ.
ഭാര്യ: ആയിഷാബി (കുന്നപ്പള്ളി). മക്കൾ: ആലിയ, ആദില, ആഖില. മരുമക്കൾ: മുഹമ്മദ് മുസ്തഫ കൂരിതൊടി (എജു റൂട്ട്സ് ഇന്റർനാഷനൽ, പെരിന്തൽമണ്ണ), ഷിബി കല്ലെത്തൊടി (വളപുരം), അജ്മൽ (പെരിന്തൽമണ്ണ).
സഹോദരങ്ങൾ: അബ്ദുൽ അസീസ് (അബൂദബി), സലീം കുരുവമ്പലം (മുസ്ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി), മുസ്തഫ (അബൂദബി), കുഞ്ഞീമ (പുത്തനങ്ങാടി), ആഇശ (വലിയകുന്ന്), നബീസ (പുറമണ്ണൂർ), ഖദീജ (പെരിന്തൽമണ്ണ), പരേതരായ സൈനുദ്ദീൻ മാസ്റ്റർ (റിട്ട. അറബിക് അധ്യാപകൻ), സൈനബ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കുരുവമ്പലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.