പേരാമ്പ്ര: ചക്കിട്ടപാറ കിഴക്കരക്കാട്ട് (പശുക്കടവ്) ജോസഫിന്റെ മകൻ ജോൺസൺ ജോസഫ് (ഉണ്ണിക്കുട്ടൻ -39) നിര്യാതനായി. പെരുവണ്ണാമൂഴി ശാലോം ജീവനക്കാരനാണ്. ഭാര്യ: സൗമ്യ. മുണ്ടക്കയം പനച്ചിക്കൽ കുടുംബാംഗമാണ്. മാതാവ്: ഗ്രേസി. മക്കൾ: ജിസ്മോൻ (വിദ്യാർഥി, സെന്റ് ജോർജസ് ഹൈസ്കൂൾ കുളത്തുവയൽ), ജെസ്വിൻ (വിദ്യാർഥി, ചക്കിട്ടപാറ സെന്റ് ആന്റണീസ് എൽ.പി സ്കൂൾ). സഹോദരങ്ങൾ: സിജോ പശുക്കടവ്, പ്രിൻസ് മരുതോങ്കര. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയത്തിൽ.