തൃക്കരിപ്പൂർ: സി.പി.എം സൗത്ത് തൃക്കരിപ്പൂർ ലോക്കൽ കമ്മിറ്റിയംഗം കെ.വി. ഭാസ്കരൻ (65) നിര്യാതനായി. ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറി, നിർമാണത്തൊഴിലാളി യൂനിയൻ ഡിവിഷൻ സെക്രട്ടറി, ഏരിയ കമ്മിറ്റിയംഗം, ബീരിച്ചേരി ബ്രാഞ്ച് സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചു. കുറച്ചുകാലം പ്രവാസിയായിരുന്നു. പരേതനായ കെ.വി. കുഞ്ഞിരാമന്റെയും കെ.വി. തമ്പായിയുടെയും മകനാണ്. ഭാര്യ: വി. രാധ (പാചകത്തൊഴിലാളി, കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർസെക്കൻഡറി സ്കൂൾ). മക്കൾ: രസിന (ബക്കളം), രാഹുൽ (മുജമ്മഉ ഇംഗ്ലീഷ് സ്കൂൾ, തൃക്കരിപ്പൂർ). മരുമക്കൾ: സുഭാഷ് (ബക്കളം), കെ. രേഖ (മാവിച്ചേരി). സഹോദരങ്ങൾ: നാരായണൻ, ശോഭന (സി.പി.എം മേനോക്ക് ബ്രാഞ്ച് സെക്രട്ടറി), സുരേഷ് (സി.പി.എം സൗത്ത് തൃക്കരിപ്പൂർ ലോക്കൽ കമ്മിറ്റിയംഗം), സരോജിനി (നീലേശ്വരം), പരേതനായ പത്മനാഭൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഇടയിലക്കാട്ട്.