പഴയങ്ങാടി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും റിട്ട. ഹെഡ്മാസ്റ്ററുമായ അടുത്തിലയിലെ ടി. കരുണാകരൻ മാസ്റ്റർ (74) നിര്യാതനായി. കഴിഞ്ഞ മാസം ആലപ്പുഴയിൽ നടന്ന കെ.എസ്.എസ്.പി.എ സംസ്ഥാന സമ്മേളനത്തിനിടയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി വൈകീട്ടോടെയാണ് മരണം. ജി.എസ്.ടി.യു മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. പിലാത്തറ അഗ്രികൾചറിസ്റ്റ് ഇംപ്രൂവ്മെന്റ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ്, പയ്യന്നൂർ എജുക്കേഷനൽ സൊസൈറ്റി ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: സി. കാർത്ത്യായനി (റിട്ട. പ്രഥമാധ്യാപിക). മക്കൾ: ടി. ഷിനി (മാനേജർ, കേരള ഗ്രാമീൺ ബാങ്ക്, പാപ്പിനിശ്ശേരി ബ്രാഞ്ച്), ടി. നിധിൻ (ബംഗളൂരു). മരുമക്കൾ: കെ.വി. മധു (കുഞ്ഞിമംഗലം), എസ്. അഞ്ജലി (വടകര). സഹോദരങ്ങൾ: ടി. ലക്ഷ്മി (മാങ്ങാട്), പരേതരായ ടി. നാരായണൻ (കരിവെള്ളൂർ), ടി. രാഘവൻ (അടുത്തില).