കരിവെള്ളൂർ: കൊഴുമ്മലിലെ കോക്കുന്നത്ത് ബാലൻ നമ്പ്യാർ (94) നിര്യാതനായി. പാപ്പിനിശ്ശേരി ശിവക്ഷേത്രം പ്രസിഡന്റ്, കൊഴുമ്മൽ നായർ സമുദായ ക്ഷേമ ട്രസ്റ്റ് പ്രസിഡന്റ്, കൊഴുമ്മൽ മഹാവിഷ്ണു ക്ഷേത്രം അക്ഷരശ്ലോക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ തെനകുന്നത്ത് കുന്നിയൂർ ഭാർഗവിയമ്മ. മക്കൾ: ടി.കെ. പ്രകാശ് (പ്രിൻസിപ്പൽ ചിന്മയ മിഷൻ സ്കൂൾ, അന്നൂർ), ടി.കെ. രമാഭായി (അധ്യാപിക ഇരിണാവ് പി.കെ.വി.എസ് മാപ്പിള യു.പി സ്കൂൾ), ടി.കെ. സുരേഷ്കുമാർ (ഹെഡ്മാസ്റ്റർ ആർ.ആർ.എം.ജി.യു.പി.എസ് കീക്കാൻ). മരുമക്കൾ: സി.സി. ഷീന (അധ്യാപിക ജി.എച്ച്.എസ്.എസ് പെരിങ്ങോം), പി.കെ. നാരായണൻകുട്ടി (റിട്ട. എ.ജിഎം ബി.എസ്.എൻ.എൽ, അടുത്തില), സി.കെ. ബീന (ഹെഡ്മിസ്ട്രസ്, ജി.യു.പി.എസ് പരപ്പ). സഹോദരങ്ങൾ: പരേതരായ നാരായണൻ നമ്പ്യാർ, നാരായണി അമ്മ, ഗോപാലൻ നമ്പ്യാർ, പാറു അമ്മ.
സംസ്കാരം ചൊവ്വാഴ്ച രാവിലെ10ന് കൊഴുമ്മൽ കക്കാരിയാട് നായർ സമുദായ ശ്മശാനത്തിൽ.