കോടിയേരി: കൊപ്പരക്കളം കുനിയിൽ വയലോമ്പ്രാൻ മാധവൻ മേസ്ത്രി (80) നിര്യാതനായി. കെട്ടിടനിർമാണ രംഗത്തെ മേസ്ത്രിയായിരുന്ന ഇദ്ദേഹം അറിയപ്പെടുന്ന തച്ചുശാസ്ത്ര വിദഗ്ധനുമായിരുന്നു.
കോപ്പാലം തളയാറമ്മന്റവിട ശ്രീമുത്തപ്പൻ ക്ഷേത്രം കാരണവരും പ്രസിഡന്റുമായിരുന്നു.
ഭാര്യ: ഗൗരി. മക്കൾ: മഹേന്ദ്രഗിരി, മനേഷ്, രേഷ്മ, പരേതരായ മനോജ് ഗിരി, ജീജാമണി. മരുമക്കൾ: ശ്രീഷ്മ, പരേതനായ പ്രദീപൻ. സഹോദരി: രോഹിണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.