പുത്തൻചിറ: പിണ്ടാണി ചീനിക്കാപുറത്ത് (തടത്തിൽ) പരേതനായ ബക്കറിന്റെ മകൻ സലാം (64) നിര്യാതനായി. ഭാര്യ: സീന. മക്കൾ: ഷബ്രീന, തസ്നി (അധ്യാപിക മതിലകം സെന്റ് ജോസഫ്സ് സ്കൂൾ), സിബി (അധ്യാപിക, എടവനക്കാട് എച്ച്.ഐ.എച്ച്.എസ് സ്കൂൾ), മീനു (അധ്യാപിക, യു.പി സ്കൂൾ പുതിയകാവ്).
മരുമക്കൾ: ത്വാലിബ് (ദുബൈ), താജുദ്ദീൻ (വ്യാപാരി), ഷാനു (മൂന്നാർ), അഫ്സൽ (ബിസിനസ്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പുത്തൻചിറ കിഴക്കെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.