കുറ്റിക്കര: ചാത്തോത്ത് വീട്ടിൽ സി.പി. ദിവാകരൻ (62) നിര്യാതനായി. പി.ഡബ്ല്യൂ.ഡി കോൺട്രാക്ടറാണ്.
മട്ടന്നൂർ ലയൺസ് ക്ലബ് സെക്രട്ടറി, ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ, ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ കോഓപറേറ്റിവ് സൊസൈറ്റി വൈസ് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. പരേതരായ കെ. പുരുഷോത്തമന്റെയും സി.പി. ശാന്തയുടെയും മകനാണ്. ഭാര്യ: മീന. മകൻ: അഭിഷേക്. സഹോദരങ്ങൾ: ഉഷ (മതുക്കോത്ത്), ആഷ (കോടോളിപ്രം), ലീന (കാനാട്), ഷീല (കുറ്റിക്കര). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടു വളപ്പിൽ.