തലശ്ശേരി: കായ്യത്ത് റോഡിലെ ചേടിയത്ത് വീട്ടിൽ ഒ.സി. ആനന്ദലക്ഷ്മി (സ്വീറ്റി ടീച്ചർ-87) കൊച്ചിയിൽ നിര്യാതയായി. തലശ്ശേരി ഗവ. ഗേൾസ് ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപികയായിരുന്നു. 1990ൽ മികച്ച അധ്യാപികക്കുള്ള കേരള സർക്കാറിന്റെ ബഹുമതി നേടിയിട്ടുണ്ട്. ഭർത്താവ്: പരേതനായ കെ. ബാലചന്ദ്രൻ. മക്കൾ: അമൃത, ആദർശ്. മരുമകൻ: സജയ് (കൊച്ചി). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചിറക്കര കണ്ടിക്കൽ ശ്മശാനത്തിൽ.