ചെറുതുരുത്തി: ദേഹാസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരുന്ന അഞ്ചുമാസം ഗർഭിണിയായ യുവതി മരിച്ചു. ദേശമംഗലം കല്ലിങ്ങൽ വീട്ടിൽ ഹംസയുടെ മകൻ മിഥിലാജിന്റെ ഭാര്യ ഷംന (21) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് ദേഹാസ്വസ്ഥതയെ aതുടർന്ന് യുവതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിലാണ് ഹൃദയാഘാതം സംഭവിച്ചത്.
യുവതിക്ക് ബ്രെയിൻ ട്യൂമറുണ്ടായിരുന്നു. ആശുപത്രിയിൽനിന്നാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. രാത്രി എട്ടുമണിയോടെയാണ് മരണം സംഭവിച്ചത്.
ഒമ്പത് മാസം മുമ്പാണ് മിഥിലാജിന്റെയും ഷംനയുടെയും വിവാഹം കഴിഞ്ഞത്. മിഥിലാജ് ചെറുതുരുത്തി സ്കൂളിന് സമീപം ബാർബർ ഷോപ്പ് നടത്തുകയാണ്.