കൊടുങ്ങല്ലൂർ: മേത്തല പടന്ന അംഗൻവാടിക്ക് കിഴക്കുവശം താമസിക്കുന്ന കെ.എൽ. ഗണേശൻ (65) നിര്യാതനായി.
പരേതരായ കോരിശ്ശേരി ലക്ഷ്മണൻ-പോഴങ്കാവ് പണിക്കശ്ശേരി ചന്ദ്രമതി ദമ്പതികളുടെ മകനാണ്. നഗരസഭ 30ാം വാർഡ് കോൺഗ്രസ് പ്രസിഡന്റ്, ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) യൂനിറ്റ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു.
ഭാര്യ: അഴീക്കോട് കണ്ണങ്കാട്ടിൽ ലത. മക്കൾ: ഷിൽജി, ഷിനിൽ. മരുമക്കൾ: സുനിൽ, നയന. സഹോദരങ്ങൾ: സന്തോഷ്, ശ്രീനിവാസൻ, ശകുന്തള.