മക്കിയാട്: തൊണ്ടർനാട് എം.ടി.ഡി.എം ഹൈസ്കൂൾ മുൻ പ്രഥമാധ്യാപകൻ പാലേരി പി.ടി. ഹരീന്ദ്രൻ (73)നിര്യാതനായി. വഞ്ഞോട് എ.യു.പി സ്കൂൾ സ്ഥാപക മാനേജർ പരേതനായ പാലേരി കുഞ്ഞിരാമൻ നായരുടെയും പരേതയായ ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: സി.കെ. ഉഷാദേവി (റിട്ട. പ്രഥമാധ്യാപിക വഞ്ഞോട് എ.യു.പി സ്കൂൾ). മക്കൾ: രാജേശ്വരി (ഡി.എഫ്.ഒ ഓഫിസ്, മാനന്തവാടി), രമ്യശ്രീ, കാർത്തിക് (ഇരുവരും ബംഗളൂരു). മരുമക്കൾ: സുജേഷ് മംഗലശ്ശേരി (വെള്ളമുണ്ട), രാഹുൽ പനോൾ. സഹോദരങ്ങൾ: പി.ടി. സൗദാമിനി (റിട്ട. അധ്യാപിക, വഞ്ഞോട് എ.യു.പി സ്കൂൾ), പി.ടി. കമലാക്ഷി (റിട്ട. അധ്യാപിക ശ്രീരാമവിലാസം ഹൈസ്കൂൾ, ചൊക്ലി), ഡോ. പി.ടി. ശാന്ത (റിട്ട. മെഡിക്കൽ ഓഫിസർ, ഗവ. ഹോസ്പിറ്റൽ മറൈൻ ഡ്രൈവ് എറണാകുളം), പി.ടി. റീത (കണ്ണൂർ), പി.ടി. ഗീത (വഞ്ഞോട് എ.യു.പി സ്കൂൾ മാനേജർ).