കാഞ്ഞങ്ങാട്: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ തയാറെടുപ്പിനിടെ യുവാവ് മരണത്തിന് കീഴടങ്ങി. വടകരമുക്ക് ബീഡിമുക്കിലെ മിസ്ഹബ് (20) ആണ് മരിച്ചത്. കിഡ്നി സംബന്ധമായ അസുഖത്തെതുടർന്ന് ചികിത്സ നടത്തിവരികയായിരുന്നു. കിഡ്നി നൽകാൻ ഒരാൾ തയാറാവുകയും നാട്ടുകാർ മുൻകൈയെടുത്ത് ശസ്ത്രക്രിയ നടത്താൻ അവസാന ഒരുക്കവും പൂർത്തിയാക്കിയിരുന്നു. അതിഞ്ഞാൽ അജ് വ ഫ്രൂട്സിലെ ജീവനക്കാരനായിരുന്നു. പരേതരായ അബൂബക്കര്‍-ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അശ്റഫ് മൗലവി (ഇമാം സെന്‍ട്രല്‍ ചിത്താരി ജുമാമസ്ജിദ്), ഹബീബ്, സലാഹുദ്ദീന്, ഉനൈസ്, ഖാദര്‍, സീനത്ത്, പരേതരായ ഫൗസിയ, നസീമ, ജാഫർ.