കാഞ്ഞങ്ങാട്: യുവാവ് ഉറക്കത്തിൽ മരിച്ചു. അമ്പലത്തറ ചേറുവലം പച്ചിക്കാരൻ വീട്ടിൽ രാജന്റെ മകൻ ഹരി നാരായണൻ (21) ആണ് മരിച്ചത്. രാവിലെ വീട്ടുകാർ വിളിച്ചിട്ട് എഴുന്നേൽക്കാത്തതിനാൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാതാവ്: ശ്രീജ. സഹോദരൻ: കാളിദാസൻ.