കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ മേപ്പയൂര്‍ എള്ളോഴത്തില്‍ ഇ. അനൂപ് (41 -എക്സല്‍ ഇന്ത്യ, ഹൈദരാബാദ്) ബംഗളൂരുവില്‍ നിര്യാതനായി. ഇന്ത്യന്‍ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ എന്നിവയില്‍ മാധ്യമ പ്രവര്‍ത്തകനായി ജോലി ചെയ്തിരുന്നു. കണ്ടന്റ് റൈറ്റര്‍, ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് ('ഹെക്കാറ്റ്' സ്ട്രാറ്റജി), വിവിധ സംസ്ഥാനങ്ങളില്‍ ഇലക്ഷന് കണ്‍സൽട്ടന്‍സി ടീമുകളിലും പ്രവര്‍ത്തിച്ചു. പിതാവ്: ഇ. രാഘവന് (റിട്ട. സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി). മാതാവ്: ടി.പി. ശാന്ത (റിട്ട. പ്രഥമാധ്യാപിക, ജി.യു.പി സ്കൂള്‍ കരിങ്കല്ലായി). ഭാര്യ: രേഷ്മ ഒതയോത്ത് (ഓഡിയോളജിസ്റ്റ്, ബംഗളൂരു). സഹോദരി: അമൃത (മാനേജര്‍, എസ്.ബി.ഐ, മുംബൈ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മേപ്പയൂരിലെ വീട്ടുവളപ്പില്‍.