കാഞ്ഞങ്ങാട്: കോളിച്ചാൽ പനത്തടി സെന്റ് ജോസഫ്സ് ഫൊറോന ദൈവാലയ സൺഡേ സ്കൂൾ പ്രധാനാധ്യാപകൻ ജിജിമോൻ പ്ലാത്തറ (55) നിര്യാതനായി. പിതാവ്: മാത്യു. മാതാവ്: അന്നമ്മ, ഭാര്യ: ഷിജി. കോട്ടയം ചെമ്മലമറ്റം കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: അലീന (നഴ്സ് ബംഗളൂരു), ടോണി (പ്ലസ് ടു വിദ്യാർഥി, മാനന്തവാടി). സഹോദരങ്ങൾ: തോമസ്, ഷാജി, ലാലി, ജെസ്സി (റിട്ട. അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബളാംതോട്), മീന, ഷൈനി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് പനത്തടി സെന്റ് ജോസഫ്സ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.