പഴയങ്ങാടി: അടുത്തില ഈസ്റ്റിലെ ചേണിച്ചേരി പടിഞ്ഞാറെ വീട്ടിൽ ദേവി (80) നിര്യാതയായി. മാടായി ഗവ. ഹൈസ്കൂളിലെ മുൻ പാചകത്തൊഴിലാളിയായിരുന്നു. ഭർത്താവ്: പുതിയില്ലത്ത് ശങ്കരൻ നമ്പൂതിരി. മക്കൾ: സുരേശൻ (റിട്ട. പഞ്ചായത്ത് അക്കൗണ്ടന്റ്), ലത (പാചകത്തൊഴിലാളി, മാടായി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), കാർത്തിക (ഏജന്റ്, എൽ.ഐ.സി), സിന്ധു (പോസ്റ്റ് ഓഫിസ് ആർ.ഡി ഏജന്റ്), സുമ, സുഷമ, സുജയ (കല്യാൺ സിൽക്സ്, പയ്യന്നൂർ). മരുമക്കൾ: രമാവതി (ചുഴലി), ഭാസ്കരൻ (ചെങ്ങൽ), മോഹൻ കുമാർ (കരിവെള്ളൂർ), പവിത്രൻ (മുയ്യം), രാജേഷ് (തിരുനെല്ലി), സജിത്ത് (പയ്യന്നൂർ), പരേതനായ രമേശൻ (തളിപ്പറമ്പ്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഏഴോം പൊതുശ്മശാനത്തിൽ.