കതിരൂർ: പുല്യോട് സി.എച്ച് നഗറിലെ റഹ്മത്ത് മൻസിലിൽ ഹംസ ഹാജി (76) നിര്യാതനായി. പുല്യോട് ജുമാ മസ്ജിദ് കമ്മിറ്റി ട്രഷററാണ്. മാനന്തവാടി എരുമത്തെരുവിലും ജോസ് ടാക്കീസ് റോഡിലും ദീർഘകാലം കച്ചവടം നടത്തിയിരുന്നു. ഭാര്യ: പരേതയായ സുഹറ. മക്കൾ: ബഷീർ, റഷീദ്, റാഷിദ്, ബുഷ്റ, സഫീറ, സമീറ. മരുമക്കൾ: ആബു, സാദിഖ്, ഫൈസൽ മന്നത്ത്, റമീസ, ഫാത്തിമ, അഫ്സിന. സഹോദരങ്ങൾ: മഹമൂദ്, ഉമ്മർ, ആയിഷ. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് കതിരൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.