പെരുവള്ളൂർ: കൂമണ്ണ ചെനക്കൽ പുത്തൻ പള്ളി മഹല്ലിൽ പരേതനായ കഴുങ്ങുംതോട്ടത്തിൽ അഹമ്മദിന്റെ മകൻ അബ്ദുറഹ്മാൻ മുസ്ലിയാർ (84) നിര്യാതനായി. മുസ്ലിം ലീഗിന്റെയും സമസ്തയുടെയും പ്രവർത്തകനായിരുന്നു.
ദീർഘ കാലം കൂമണ്ണ ചെനക്കൽ മഹല്ല് വർക്കിങ് സെക്രട്ടറിയായിരുന്നു. നിലവിൽ കൂമണ്ണ ചെനക്കൽ പള്ളി കമ്മറ്റി വൈസ് പ്രസിഡന്റാണ്. പെരുവള്ളൂർ പഞ്ചായത്തിലെ സൂപ്പർ ബസാർ, ചെനക്കൽ, ചീനിക്കുളം പള്ളി നിർമാണങ്ങളുടെ മേൽനോട്ടവും മുഖ്യ പങ്കും വഹിച്ച വ്യക്തിയായിരുന്നു.
ഭാര്യ: പരേതയായ സൈനബ. മക്കൾ: മുഹമ്മദ് അലി ശിഹാബ് ഫൈസി (ജാമിഅ നൂരിയ്യ അറബിക് കോളജ് പട്ടിക്കാട്), അഹമ്മദ് കബീർ ഫൈസി (എം.ഐ. സി. തൃശൂർ), അബ്ദുൽ ഖാദർ, ഹംസ, മുഹമ്മദ് ഷാഫി, മുഹമ്മദ് ബഷീർ, മുഹമ്മദ് ഹനീഫ, ഇബ്രാഹിം, ആമിനക്കുട്ടി, ആസിയ, ഉമ്മു ഹബീബ, റുഖിയ.
മരു മക്കൾ : അബ്ദുൽ റഹ്മാൻ, അബ്ദുൽ ഗഫൂർ, അബ്ദുൽ ജലീൽ, ഫാത്തിമ, ആത്വിഖ, റാബിയ, റഹ്മത്ത്, സമീറ, ഫാത്തിമ, ലുബൈബ ജാസ്മിൻ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 11ന് കൂമണ്ണ ചിനക്കൽ പുത്തൻ പള്ളിയിൽ.