കീഴുപറമ്പ്: കീഴുപറമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡൻറും പൗരപ്രമുഖനുമായ മണ്ണിൽതൊടി നെച്ചൂളി എം.ടി. മജീദ് ഹാജി (85) നിര്യാതനായി.
കീഴുപറമ്പ് പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷൻ വൈസ് പ്രസിഡന്റ്, ലിവാഉൽ ഹുദാ അറബിക് കോളജ് വൈസ് പ്രസിഡന്റ്, ബദ്രിയ മസ്ജിദ് കമ്മിറ്റി അംഗം തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: എം.ടി. നഫീസ (മുൻ ഭരണസമിതി അംഗം, കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത്).
മക്കൾ: സുബൈർ, നിസാർ (ഇരുവരും റിയാദ്), ഖൈറുന്നിസ, ലൈല, പരേതനായ ഉമ്മർ ബാബു. മരുമക്കൾ: കെ.ടി. ഹിബത്തുല്ല (കുനിയിൽ), മുജീബ് (മൂർക്കനാട്), ഹസീന (തിരുവമ്പാടി), സൗദാബി (തച്ചണ്ണ).
സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ, ഖമറുൽ ഉസ്മാൻ (ജിദ്ദ), സുബൈദ, നഫീസ, റുഖിയ്യ, ആയിശ, മറിയം, പരേതരായ അബ്ദുൽ ഹമീദ്, ഫാത്തിമ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30ന് കീഴ്പറമ്പ് ചീപ്പനങ്ങോട്ട് ജുമാമസ്ജിദിൽ.