വറ്റലൂര്മേക്കുളമ്പ്: പ്രമുഖ പണ്ഡിതനും തെയ്യോട്ടിച്ചിറ കെ.എം.ഐ.സി അറബിക് കോളജ് പ്രിന്‍സിപ്പലുമായ സി.എച്ച്. അബ്ദുറഹ്മാന് വഹബി (79) നിര്യാതനായി. മേക്കുളമ്പ് മഹല്ല് മുന്‍ പ്രസിഡന്റും കടമേരി റഹ്മാനിയ അറബിക് കോളജ്, മോങ്ങം ജുമാമസ്ജിദ്, ബംഗളൂരു ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ മുദരിസുമായിരുന്നു.
ഭാര്യ: സുലൈഖ പുല്ലഞ്ചേരി. മക്കള്‍: മുഹമ്മദ് ശരീഫ്, സകരിയ്യ, മുനീര്‍ റഹ്മാനി, സുഹറ, സാജിദ, സാഹിദ, നസീമ. മരുമക്കള്‍: നാസര്‍ തുറക്കല്‍, നാസര്‍ പുഴക്കാട്ടിരി, ഹക്കീം ചെറുകുളമ്പ്, മുനീര്‍ ഹുദവി പനങ്ങാങ്ങര, ജുമൈല, സഹീദ, ഷംന.
സഹോദരങ്ങള്‍: ഹസന് മുസ്ലിയാര്, അബ്ദുല്ല മുസ്ലിയാര്, അബ്ദുസ്സമദ്, കുഞ്ഞീമ, പരേതരായ ഹസന് മൊയ്തീന് എന്ന കുഞ്ഞാക്ക, അബ്ദുല്‍ അസീസ് മുസ്ലിയാര്, ഹംസ മുസ്ലിയാര്, അബു മുസ്ലിയാര്, ഫാത്തിമ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വറ്റലൂര്‍ മേക്കുളമ്പ് ജുമാമസ്ജിദില്‍.