കക്കാട്: കുഞ്ഞിപ്പളളി ഗ്രാമീൺ ബാങ്കിന് മുൻവശം ടി. മൂസക്കുട്ടി (81) നിര്യാതനായി. കുഞ്ഞിപ്പളളി ജമാഅത്ത് പള്ളി പരിപാലന കമ്മിറ്റി പ്രസിഡന്റ്, കക്കാട് റേഞ്ച് ക്ഷേമനിധി ട്രഷറർ, ദാറുന്നജാത്ത് യതീംഖാന ഉപദേശക സമിതിയംഗം, കുഞ്ഞിപ്പളളി ശാഖ മുസ ്ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചുവരുകയായിരുന്നു. ദീർഘകാലം അബൂദബിയിലായിരുന്നു.
പരേതരായ സി.ബി. മുഹമ്മദ് കുഞ്ഞി-തുണ്ടീയിൽ നഫീസ ദമ്പതികളുടെ മകനാണ്. പരേതനായ വി.സി. ഹുസൈന്റെ മകൾ സൈബുന്നിസയാണ് ഭാര്യ. മക്കൾ: പി.എൻ. റിയാസ്, അനസ് (ദുബൈ), ഹഫ്സത്ത്, ഹസീന, മസീറ. മരുമക്കൾ: ഹാരിസ് (ഷാർജ), മുഹമ്മദലി (അബുദബി), നിജാസ് (കുവൈത്ത്), ഫെബീന, സൻസീന. സഹോദരങ്ങൾ: പരേതരായ അസൈനാർ, ഫാത്തിമ.