ചൊക്ലി: ഒളവിലം റഹ്മാനിയ വനിത യതീംഖാന വൈസ് പ്രസിഡന്റും മോന്താൽ മഹല്ല് കമ്മിറ്റി അംഗവുമായ കേളോത്ത് പൊയിൽ സിദ്റ അലി ഹാജി (71) നിര്യാതനായി. ഒളവിലം വി.കെ.എം.എൽ.പി സ്കൂൾ മാനേജിങ് കമ്മിറ്റി, സീതി ഉസ്താദ് മെമ്മോറിയൽ റിലീഫ് കമ്മിറ്റി, ഒളവിലം പകൽവീട് എന്നിവയുടെ നേതൃനിരയിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ദീർഘകാലം ഖത്തറിൽ പ്രവാസി വ്യവസായിയായിരുന്നു. പരേതരായ തടത്തുംകണ്ടി കുഞ്ഞബ്ദുല്ല ഹാജിയുടേയും പാറേമ്മൽ സാറ ഹജ്ജുമ്മയുടേയും മകനാണ്. ഭാര്യ: മഠത്തിൽ സുഹറ. മക്കൾ: സൈനുൽ ആബിദ് (പ്രശസ്ത കവർ ഡിസൈനർ), തമീമുൽ അൻസാരി (ഖത്തർ), അഫീദ. മരുമക്കൾ: ആഷിർ (മടപ്പള്ളി), സമീറ (പള്ളിക്കുനി), ഫാഹിസ (ചൊക്ലി).
സഹോദരങ്ങൾ: ഫഖ്റുദ്ദീൻ, മുസ്തഫ, സുഹറ, പരേതനായ മഹമൂദ്.