പടന്ന: പടന്നയിലെ മതരാഷ്ട്രീയ രംഗത്തെ നിറസ്സാന്നിധ്യവുമായിരുന്ന എം.സി. സുലൈമാൻ ഹാജി (84) നിര്യാതനായി. മുസ് ലിം ലീഗിന്റെ തല മുതിർന്ന നേതാവായ ഇദ്ദേഹം പടന്ന ജമാഅത്ത് കമ്മിറ്റി ട്രഷറർ കൂടിയാണ്.ജമാഅത്ത് പ്രശ്ന പരിഹാര കമ്മിറ്റിയായ മസ്ലഹത്ത് കമ്മിറ്റി ചെയർമാനായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ജമാഅത്ത് മുംബൈ പടന്ന ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, ജോ. സെക്രട്ടറി, പടന്ന ജമാഅത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മുംബൈ എം.ഐ.ഡി.സി റോഡിലെ സ്രിൻകാർ ഹോട്ടൽ പാർട്ണറാണ്. ഭാര്യ: പി. ആയിഷ. മക്കൾ: കുഞ്ഞാമി, അഫ്സൽ, ഫൈസൽ, നൗഫൽ, സബീന. മരുമക്കൾ: ടി.എം.എ. റഷീദ്, ശബീല, സനൂബിയ, ശമീമ, എസ്.സി. സിറാജ്. സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, ആയിഷ.