കൂത്തുപറമ്പ്: മട്ടന്നൂർ മർച്ചന്റ്സ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റും മട്ടന്നൂർ-ഇരിട്ടി റോഡിലെ ബ്രദേഴ്സ് പ്രസ് ഉടമയുമായ കൂത്തുപറമ്പ് മൂരിയാട്ടെ ഷിൽനാലയത്തിൽ കെ. ശ്രീധരൻ (72) നിര്യാതനായി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂർ യൂനിറ്റ് പ്രസിഡന്റ്, മട്ടന്നൂർ മേഖല പ്രസിഡന്റ്, ജില്ല സെക്രട്ടറി, ജില്ല വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രവർത്തക സമിതി അംഗം, സംസ്ഥാന കൗൺസിൽ അംഗം, ജില്ല വ്യാപാരി ക്ഷേമ സഹകരണ സംഘം ഡയറക്ടർ എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. നിര്യാണത്തിൽ അനുശോചിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ച രണ്ടു മുതൽ മട്ടന്നൂർ യൂനിറ്റിൽ ഹർത്താൽ ആചരിച്ചു. ഭാര്യ: സതി. മക്കൾ: സനോജ്, ഷിനോജ്, ഷിൽന. മരുമക്കൾ: പ്രേമൻ, മോഹിനി, രമ്യ.