രാമപുരം: റിട്ട. പി.ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടിവ് എൻജിനീയർ പുതുമന മേലെപ്പാട്ട് രാമനുണ്ണി (85) നിര്യാതനായി. ഭാര്യ: കെ.കെ. വിലാസിനി (റിട്ട. ഡി.ഇ.ഒ). മക്കൾ: ജയൻ (ഡെപ്യൂട്ടി എക്സി. എൻജി, പി.ഡബ്ല്യു.ഡി റോഡ്സ് ഡിവിഷൻ, മഞ്ചേരി), സുനിൽ (ഹോമിയോ ഡോക്ടർ), മനോജ് (ഫാർമസിസ്റ്റ്, ജില്ല ആശുപത്രി പെരിന്തൽമണ്ണ). മരുമക്കൾ: റീജ (അധ്യാപിക, എ.എം യു.പി.എസ് ചെമ്പ്രശ്ശേരി എസ്റ്റേറ്റ്), ലീന (ഹോമിയോ ഡോക്ടർ), നിഷ (ഹയർ സെക്കൻഡറി അധ്യാപിക, വല്ലപ്പുഴ ഹയർ സെക്കൻഡറി സ്കൂൾ). റിട്ട പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ പി.എം. രാധാകൃഷ്ണൻ സഹോദരനാണ്. ജനകീയാസൂത്രണം ആരംഭിച്ച കാലഘട്ടത്തിൽ അതിന്റെ സാങ്കേതിക ഉപദേഷ്ടാവ്, രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ് മെംബർ എന്നീ നിലകളിലും പരേതൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് പുതുമന മേലെപ്പാട്ട് തറവാട് ശ്മശാനത്തിൽ.