കല്യാശ്ശേരി: സി.പി.എം മുൻ കല്യാശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും മുൻ ഇ.എം.എസ് മന്ദിരം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കെ. സുരേന്ദ്രൻ (66) നിര്യാതനായി. മോറാഴ കല്യാശ്ശേരി സർവിസ് സഹകരണ ബാങ്ക് മാനേജറായിരുന്നു. നിലവിൽ അഞ്ചാംപീടിക ഇ.എം.എസ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: ശോഭന (സി.പി.എം അഞ്ചാംപീടിക ബ്രാഞ്ച് അംഗം). മക്കൾ: സീന, സിന്താ, സിജ. മരുമക്കൾ: പ്രസാദ്, വിനീത്, ഷിജു. പിതാവ്: പരേതനായ കുന്നിൽ മടത്തിൽ കണ്ണൻ. മാതാവ്: പരേതയായ ചിയ്യായി. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ഷൈലജ, ബാബു, ബേബി, പരേതയായ ഓമന.