കിളിമാനൂർ: പോങ്ങനാട് കീഴ്പേരൂർ മണിമംഗലത്ത് പി. രാജഗോപാലൻ നായർ (83 -റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ) നിര്യാതനായി. ദീർഘകാലം കീഴ്പേരൂർ എൻ.എസ്.എസ് കരയോഗം സെക്രട്ടറിയായിരുന്നു. വേണാട് രാജവംശത്തിന്റെ ആദികുലകോവിൽ എന്ന് പ്രസിദ്ധമായ തൃപ്പാപ്പൂർ-കീഴ്പേരൂർ സ്വരൂപത്തിലെ തിരുപാൽക്കടൽ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ‘കീഴ്പേരൂർ കിഴക്കുംകര ചിറക്കരക്കാവ് ഭഗവതീ ക്ഷേത്രം: പുരാതന ചരിത്ര പശ്ചാത്തലവും ഐതിഹ്യവും’ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.
ഭാര്യ: സുധാമണി അമ്മ. മക്കൾ: ബിനു, ബിനി. മരുമക്കൾ: ലത, ശിവദാസൻ നായർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 7.30ന്.