തൃശൂർ: മജീഷ്യൻ ഡോ. ഷഫാത് (75) നിര്യാതനായി. 2008ൽ ആർ.ടി.ഒ സൂപ്രണ്ട് ആയി വിരമിച്ച ഇദ്ദേഹം യുക്തിവാദ പ്രവർത്തകനായിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ ഇല്യൂഷൻ ഷോ ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ഫിസം ഇന്റർനാഷനൽ മാജിക് കൺവെൻഷനിൽ പങ്കെടുത്ത് ക്ലോസപ് മാജിക് അവതരിപ്പിച്ചു. ആണിക്കിടക്കയിൽ കിടന്ന് ലോക റെക്കോഡ് കരസ്ഥമാക്കിയിട്ടുണ്ട്.
ഭാര്യ: അമീത. മകൾ: സൗമ്യ. മരുമകൻ: സാജിദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ജുമാമസ്ജിദിൽ.