വേങ്ങര: കുറ്റൂർ നോർത്ത്, മുക്കിൽപീടിക സ്വദേശി പരേതനായ ആലുങ്ങൽ ഹസന്റെ മകൻ മുഹമ്മദ് മുസ്ലിയാർ (74) നിര്യാതനായി. 44 വർഷത്തോളം മൂന്നിയൂർ മദ്റസയിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം കുറ്റൂർ നോർത്ത് ഹുജ്ജത്തുൽ ഇസ്ലാം മദ്റസ മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: പാത്തുമ്മു. മക്കൾ: അസൈൻ, നഈമുദ്ദീൻ, ഇസ്മായിൽ, ഉമ്മുഹബീബ (തോട്ടശ്ശേരിയറ), ബുഷ്റ (യാറത്തുംപടി), ഉമ്മുസൽമ (വേങ്ങര), സുമയ്യ (മുട്ടുംപുറം), ഷിഫാനത്ത് (കൊളപ്പുറം).
മരുമക്കൾ: ജുബൈരിയ (ചേറൂർ), നാദിറ (പൂച്ചോലമാട്), സഫ്വാന(പാക്കടപ്പുറായ), ഹസൻ കുട്ടി (തോട്ടശ്ശേരിയറ), ഹസൈൻ (യാറത്തുംപടി), ശിഹാബ് (കരിമ്പിലി), ഷബീർ (കൊളപ്പുറം), നൗഫൽ (മുട്ടുമ്പുറം). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് കൊറ്റശ്ശേരിപ്പുറായ അമീൻ ജുമാമസ്ജിദിൽ.