അഴീക്കോട്: തെരുവിലെ കുടുവൻ മല്ലിക ടീച്ചർ (66) രാമഗുരു യു.പി സ്കൂൾ റിട്ട. ഹെഡ് ടീച്ചർ നിര്യാതയായി. ഭർത്താവ്: പരേതനായ ദിവാകരൻ (കണ്ണൂർ യൂനിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ). മക്കൾ: അഞ്ജന (കോഴിക്കോട്), ഡോ. അമൽ രാജ്. മരുമക്കൾ: സുരേഷ് (കോഴിക്കോട്), ഡോ. മാളവിക. സഹോദരങ്ങൾ: യശോദ, ഗൗരി, ഡോക്ടർ വിനായക ചന്ദ്ര ദീക്ഷിതർ, ചന്ദ്രിക, മനോഹരൻ, മോഹനൻ, പരേതരായ കുടുവൻ ഹരിദാസൻ, പുരുഷോത്തമൻ. കേരള പത്മശാലിയ വനിത സംഘം മുൻ സംസ്ഥാന പ്രസിഡന്റും വീവേഴ്സ് സോഷ്യൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി മുൻ ഡയറക്ടറുമായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് അഴീക്കോട് തെരു സമുദായ ശ്മശാനത്തിൽ.