തലശ്ശേരി: ബഹുഭാഷാ പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന ചിറക്കര സീതി സാഹിബ് റോഡിലെ റിസയിൽ പി.വി. മഹമൂദ് (77) നിര്യാതനായി. തലശ്ശേരിയിലെ പ്രശസ്ത ഡോക്ടറായിരുന്ന കെ.എം. മൂസയുടെ മൂത്ത മകനാണ്. കണ്ണൂർ, കാസർകോട് ജില്ല മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടറായിരുന്നു. തലശ്ശേരിയിലെ സാമൂഹിക- സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. അറബി, ഉർദു, പേർഷ്യൻ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം ഇന്ത്യയിലും വിദേശത്തുമുള്ള പണ്ഡിതരുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നു. തലശ്ശേരി മുസ്ലിം അസോസിയേഷൻ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ആയിഷ. മകൾ: അഫ്ഹിദ. മരുമകൻ: ടി.പി. നൗഷീർ (ബഹ്റൈൻ). സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, ആബൂട്ടി, ഉമ്മർകുട്ടി.