വാണിമേൽ: മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിന്റെ മാതാവ് നരിപ്പറ്റ സ്വദേശി പരേതനായ ചളിക്കൽ മൂസ മൗലവിയുടെ ഭാര്യ മാമി പൊയിൽകണ്ടി (83) നിര്യാതയായി. മറ്റു മക്കൾ: മൊയ്തു (യു.എ.ഇ), അബ്ദുസ്സമദ് (റിട്ട. അധ്യാപകൻ കുറ്റ്യാടി ജി.എച്ച്.എസ്.എസ്, ജമാഅത്തെ ഇസ് ലാമി ജില്ല സമിതി അംഗം), ഖാലിദ് മൂസ നദ്വി (അധ്യാപകൻ, കുല്ലിയത്തുൽ ഖുർആൻ കുറ്റ്യാടി), റുഖിയ (അധ്യാപിക, വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), പരേതയായ സഈദ, യൂനുസ് (ഖത്തർ), താഹിറ. മരുമക്കൾ: സുമയ്യ വാണിമേൽ, ഷക്കീറ പാറക്കടവ് (എ.എൽ.പി കല്ലോട്), സഫിയ ഓമശ്ശേരി (ഐഡിയൽ പബ്ലിക് സ്കൂൾ, കുറ്റ്യാടി), സൂപ്പി വാണിമേൽ (മാധ്യമം), മുഫീദ ചെറിയകുമ്പളം, സഫീറ വാണിമേൽ, ടി. മുഹമ്മദ് വേളം (ജമാഅത്തെ ഇസ് ലാമി സംസ്ഥാന സെക്രട്ടറി). ഖബറടക്കം വെള്ളിയഴ്ച 4.30ന് ചിയ്യൂർ ജുമാ മസ്ജിദിൽ.