പാപ്പിനിശ്ശേരി വെസ്റ്റ്: ധർമക്കിണർ തായാട്ട് ശങ്കരൻ സ്മാരക വായനശാലക്ക് സമീപം തറോൽ ഹൗസിൽ ടി. സുജിത്ത് (49) നിര്യാതനായി. പരേതനായ തറോൽ കുഞ്ഞമ്പുവിന്റെയും കാനോടത്തിൽ കാർത്യായനിയുടെയും മകനാണ്. സി.പി.എം ടൗൺ ബ്രാഞ്ച് സെക്രട്ടറിയും കെ.എസ്.കെ.ടി.യു പാപ്പിനിശ്ശേരി വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗവുമാണ്. പാപ്പിനിശ്ശേരി സർവിസ് സഹകരണബാങ്ക് ജീവനക്കാരനാണ്. സഹോദരങ്ങൾ: ശശികുമാർ (കച്ചവടം), സജീവൻ, മധുസൂദനൻ (ഗൾഫ്), രാജേഷ്. സഞ്ചയനം ഞായറാഴ്ച.