ഏഴിലോട്: കുഞ്ഞിമംഗലം തെക്കുമ്പാട് വീരചാമുണ്ഡി ക്ഷേത്രത്തിന് സമീപം പി.വി. ബാലകൃഷ്ണൻ (75) നിര്യാതനായി. പരേതരായ മഠത്തിൽ വീട്ടിൽ കൃഷ്ണൻ നമ്പ്യാരുടെയും പറയന്തല വീട്ടിൽ ദേവിയമ്മയുടെയും മകനാണ്. ഭാര്യ: കോളങ്കട പത്മാവതി അമ്മ. മക്കൾ: രതീഷ് (എവറസ്റ്റ് ബേക്കറി, പിലാത്തറ), സതീശൻ (സൗദി), ലതിക (കുഞ്ഞിമംഗലം). മരുമക്കൾ: സ്വപ്ന (വടക്കാഞ്ചേരി), പ്രിയങ്ക (എരമം), പരേതനായ പ്രദീപൻ (ഇരിണാവ്). സഹോദരങ്ങൾ: ഭാസ്കരൻ (നാറാത്ത്), സരോജിനി (ചെറുകുന്ന്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തെക്കുമ്പാട് സമുദായ ശ്മശാനത്തിൽ.