പാനൂർ: പാറാട് മഹല്ല് മുൻ വൈസ് പ്രസിഡന്റ് പരേതനായ വലിയവീട്ടിൽ മലേങ്കണ്ടി അമ്മദ് ഹാജിയുടെ ഭാര്യ പാത്തൂട്ടി ഹജ്ജുമ്മ (80) നിര്യാതയായി. കടവത്തൂർ കതിരം മാക്കൂൽ പരേതരായ പോക്കർ -മാമി ദമ്പതികളുടെ മകളാണ്. മക്കൾ: വി.വി. കുഞ്ഞബ്ദുല്ല ഹാജി (വ്യാപാരി വ്യവസായി ഏകോപന സമിതി പാറാട് യൂനിറ്റ് ജനറൽ സെക്രട്ടറി, പാറാട് നൂറുൽ ഇസ് ലാം മദ്റസ കമ്മിറ്റി ട്രഷറർ, മുസ് ലിം ലീഗ് പാറാട് ഏരിയ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി). വി.വി. യൂസഫ് (റഹ്മത്ത് ട്രേഡേഴ്സ് പാറാട്), വി.വി. അഷ്റഫ് (എം.ഡി എവർഷൈൻ ഗ്രൂപ്). മരുമക്കൾ: സി.എച്ച്. ആയിശ (ഈസ്റ്റ് പാറാട്), എം.കെ. സൈനബ (കല്ലിക്കണ്ടി), കെ.പി. ഫൗസിയ (പാറാട്). സഹോദരങ്ങൾ: പരേതരായ കാവുകുന്നുമ്മൽ കുഞ്ഞമ്മദ്, കെ.എം. അബു, കെ.പി. അബ്ദുറഹ്മാൻ, കെ.എം. മൊയ്തു മാസ്റ്റർ (മുസ് ലിം ലീഗ് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് മുൻ ട്രഷറർ).