പുളിക്കല്‍: പറവൂര്‍ മണിയില്‍ പൂവന്നൂര്‍ കോയക്കുട്ടിയുടെ മകന് ഷംസുദ്ദീന് (47) നിര്യാതനായി. പറവൂര്‍ മസ്ജിദുല്‍ ഹുദാ ജനറല്‍ സെക്രട്ടറിയും ചെറുകാവ് മണ്ഡലം കെ.എന്‍.എം പ്രവര്‍ത്തക സമിതി അംഗവുമാണ്.
മാതാവ്: ഇത്തിക്കുട്ടി. ഭാര്യ: നസീദ. മക്കള്‍: ഫര്സിന് സാബ്, ഫര്‍ഹ. മരുമകന്: അബ്ദുല്‍ ബാസിത്. സഹോദരങ്ങള്‍: ഫസലുദ്ദീന്‍, സക്കീന, റബീബ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പുളിക്കല്‍ ജുമുഅത്ത് പള്ളിയില്‍.