മാള: ചാലക്കുടിപ്പുഴയിൽ ബോട്ട് മറിഞ്ഞ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കോട്ടയം ചെന്നാകുന്നും കൊടുങ്ങൂർ പൊൻകുന്നം മുത്തുവേലി വീട്ടിൽ അനന്തുബിജു (26) ആണ് മരിച്ചത്.
ചാലക്കുടിപ്പുഴ കുണ്ടൂർ കടവിലാണ് അപകടം. കുണ്ടൂർ മേരിമാതാ ഇമ്മാകുലേറ്റ് ചർച്ചിൽ തിരുനാൾ ആഘോഷിക്കാൻ കൂട്ടുകാരന്റെ വീട്ടിൽ എത്തിയതായിരുന്നു. പുഴയിലൂടെ ഫൈബർ ബോട്ടിൽ സഞ്ചരിക്കുമ്പോൾ നിയന്ത്രണംതെറ്റി മറിയുകയായിരുന്നു. ഉടൻ നാട്ടുകാർ യുവാക്കളെ കരക്കുകയറ്റി. അത്യാസന്ന നിലയിലായ അനന്തുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാള പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം മാള ഗവ. ആശുപത്രി മോർച്ചറിയിൽ.