പുളിക്കല്‍: ആലുങ്ങല്‍ കിടക്കാട്ട് പീടികക്കണ്ടി അബൂബക്കര്‍ മൗലവി (86) നിര്യാതനായി. മുന്‍ അധ്യാപകനും ദീര്‍ഘകാലം പുളിക്കന്‍ വലിയപറമ്പ് സലഫി മസ്ജിദിലെ ഖത്തീബുമായിരുന്നു. കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ്, ശരീഅ കോളജ് സെക്രട്ടറി സി.ഐ.ഇ.ആര് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: ആസിയ. മക്കള്‍: ഉമ്മു സല്‍മ, മുഹമ്മദ് ബഷീര്‍ മദനി (വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളജ് അധ്യാപകന്), ഖദീജ, ഹബീബുറഹ്മാന്, വഹീദ, ശഫീഖ, സഈദ്, ഹസീന.
മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍, ഫാത്തിമ, ശമീന, ബുഷ്റ, ബഷീര്‍, അബ്ദുല്‍ മുനീര്‍, മഹബൂബ്, പരേതനായ മുഹമ്മദ്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പുളിക്കന്‍ വലിയപറമ്പ് സലഫി പള്ളിയില്‍.