പന്തിരിക്കര: പരേതനായ കോറോത്ത് കണ്ടോത്ത് കുഞ്ഞായൻ കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: കെ.കെ. സൂപ്പി (റിട്ട. അധ്യാപകൻ ചങ്ങരോത്ത് എം.യു.പി സ്കൂൾ), കുഞ്ഞമ്മത് (റിട്ട. ക്ലർക്ക് പേരാമ്പ്ര മുൻസിഫ് മജിസ്ട്രേറ്റ് കോടതി), കുട്ടിമമ്മി (പ്രസിഡന്റ്, മസ്ജിദുത്തഖ് വ കണ്ടോത്ത്), യൂസുഫ് (ഹെഡ്മാസ്റ്റർ ചങ്ങരോത്ത് എം.യു.പി സ്കൂൾ), ഫൗസിയ (കോക്കല്ലൂർ), പരേതനായ അബ്ദുറഹ്മാൻ. മരുമക്കൾ: ആസ്യ തെരുവത്ത് മീത്തൽ പേരാമ്പ്ര, സാഹിറ ചാലിക്കണ്ടി ശാന്തിനഗർ, റംല മല്പാടികണ്ടി പൈതോത്ത്, സാബിറ വടയം, ശരീഫ് വേരൻപിലാക്കൂൽ കോക്കല്ലൂർ. സഹോദരങ്ങൾ: കുഞ്ഞായിശ ഇടിവെട്ടി, സൈനബ മുരിക്കും തോട്ടത്തിൽ, ഖദീജ കാവുള്ള പറമ്പിൽ, പരേതരായ അമ്മത് ഹാജി മണൽകുന്നുമ്മൽ, ഹസ്സൻ കുന്നുമ്മച്ചാലിൽ, കുഞ്ഞാമി എടക്കുടി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 7.30ന് പന്തിരിക്കര ആവടുക്ക ജുമാമസ്ജിദിൽ.