വേളം: വേളം എം.ഡി.എൽ.പി സ്കൂൾ മുൻ മാനേജർ ശാന്തിനഗറിലെ ഇല്ല്യാട്ടുമ്മൽ വലിയ മുണ്ടിയോടി ഇ. അബ്ദുല്ലഹാജി (72) നിര്യാതനായി. അൽ മദ്റസത്തുൽ ഇസ്ലാമിയ മാനേജിങ് കമ്മിറ്റി ട്രഷറർ, അത്തൗഹീദ് എജുക്കേഷനൽ ട്രസ്റ്റ് അംഗം, ശാന്തി എജുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റ് അംഗവുമാണ്. ഖത്തറിലെ അൽ റിയാദ് ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനി മാനേജറായിരുന്നു. ഭാര്യ: സഫിയ ഒതയോത്ത് (കുറ്റ്യാടി). മക്കൾ: ശഹീറ, ഷംല, ഹുദ, ഫഹീം. മരുമക്കൾ: മുഹമ്മദ് ഷഹീർ (ബംഗളൂരു), പി.കെ. റബീഹ് ശാന്തിനഗർ (ഖത്തർ), അഖീൽ (കുവൈത്ത്), അഫീഫ (കൊടുവള്ളി). മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന് ശാന്തിനഗർ ജുമാ മസ്ജിദിൽ.