വടക്കഞ്ചേരി: വീടിന് മുകളിൽനിന്ന് വീണ് ഗൃഹനാഥൻ മരിച്ചു. കിഴക്കഞ്ചേരി തെക്കിൻകല്ല വെട്ടിക്കൽ കുളമ്പ് കൃഷ്ണകുമാറാണ് (മോഹനൻ - 63) മരിച്ചത്. ഞായറാഴ്ച രാവിലെ 9.30നാണ് സംഭവം. വാട്ടർടാങ്ക് വൃത്തിയാക്കാനായി കയറിയപ്പോൾ അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഐവർമഠത്തിൽ സംസ്കരിച്ചു. ഭാര്യ: വള്ളിക്കുട്ടി. മക്കൾ: വൈശാഖ്, വിശാഖ്, വർഷ മേഖല. മരുമക്കൾ: രനീഷ്, റജില.