തുവ്വൂർ: അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. തുവ്വൂർ അക്കരപ്പുറം കളത്തിൽ അബ്ദുല്ല മുസ്ലിയാരുടെ മകൻ ഇർഷാദ് റഹ്മാനാണ് (കുഞ്ഞാപ്പു-26) മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് നാലു ദിവസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൗദി അറേബ്യയിൽ അക്കൗണ്ടന്റായിരുന്നു ഇർഷാദ്. മാതാവ്: സാജിത.