വെസ്റ്റ് നെടുമ്പ്രം: ഇല്ലത്തുപീടിക ശ്രീനാരായണഗുരു സാംസ്കാരിക കേന്ദ്രത്തിന് സമീപം കിഴക്കേ വെല്യടയിൽ സുരേന്ദ്രൻ (62) നിര്യാതനായി. വെസ്റ്റ് നെടുമ്പ്രം ചതയ ദിനാഘോഷ കമ്മിറ്റി മുൻ സെക്രട്ടറിയാണ്. ഭാര്യ: കെ.പി. പ്രസീത (സി.പി.എം ഇല്ലത്ത് പീടിക ബ്രാഞ്ച് കമ്മിറ്റിയംഗം, കെ.എസ്.കെ.ടി.യു ചൊക്ലി ബ്രാഞ്ച് കമ്മിറ്റി അംഗം, നെടുമ്പ്രം വനിത സഹകരണസംഘം ഡയറക്ടർ). മക്കൾ: സരുൺ ലാൽ, അരുൺ ലാൽ. മരുമക്കൾ :ജിൻസി (സി.പി.എം ഇല്ലത്ത് പീടിക ബ്രാഞ്ച് കമ്മിറ്റി അംഗം), വർഷ. സഹോദരങ്ങൾ: കമല, നാരായണി, രാജൻ, രാജി, സുധ.