ഗുരുവായൂർ: കോട്ടപ്പടി ചെമ്മണ്ണൂർ സി.ആർ. ജോസ് (74) നിര്യാതനായി. കോട്ടപ്പടി ആർ.സി.യു.പി, വേലൂർ സെന്റ് സേവിയേഴ്സ് സ്കൂളുകളിൽ പ്രധാനാധ്യാപകൻ, കെ.എ.പി.ടി.യു സംസ്ഥാന നിർവാഹക സമിതി അംഗം, ചെമ്മണ്ണൂർ കുടുംബയോഗം പ്രസിഡന്റ്, തൃശൂർ സർവിസ് എംപ്ലോയീസ് കുറീസ് ആൻഡ് ലോൺസ് എം.ഡി, ചൂണ്ടൽ അധ്യാപക സഹകരണ സംഘം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ റിട്ട. അധ്യാപിക ലില്ലി. മക്കൾ: റൈമൺ (വേൾഡ് ലൈൻ, ബംഗളൂരു), റൈനി (സെന്റ് തോമസ് എച്ച്.എസ്.എസ്, ഏങ്ങണ്ടിയൂർ), റൈസി (സെന്റ് ജോസഫ്സ് ആൻഡ് സെന്റ് സിറിൾസ് എച്ച്.എസ്.എസ്, വെസ്റ്റ് മങ്ങാട്).
മരുമക്കൾ: ഗീത ഫ്രാൻസിസ് (എ.എൻ.ഇസഡ് ബംഗളൂരു), വർഗീസ് ഊക്കൻ (സംസ്ഥാന ജി.എസ്.ടി വകുപ്പ്), കിൻസൻ കൊള്ളന്നൂർ (ബിസിനസ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.