കോടിയേരി: തൃക്കൈക്കൽ ശിവക്ഷേത്രത്തിന് സമീപം ശിവരഞ്ജിനിയിൽ എൻ.പി. ജയകൃഷ്ണൻ (63) നിര്യാതനായി. കോടിയേരി ചക്കൊളങ്ങരത്താഴയിൽവെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് കണ്ണൂർ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. റിട്ട. ഡെപ്യൂട്ടി തഹസിൽദാറാണ്. എൻ.ജി.ഒ അസോസിയേഷൻ വയനാട്, കണ്ണൂർ ജില്ല പ്രസിഡന്റായിരുന്നു. കോടിയേരി റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറിയാണ്. ഭാര്യ: ജെ.കെ. ശ്രീജ (പ്രഥമാധ്യാപിക ഓണിയൻ യു.പി സ്കൂൾ കോടിയേരി. മക്കൾ: രാം സ്വരൂപ് (വിദ്യാർഥി ചാലക്കര പോളിടെക്നിനിക്), ശ്രീലക്ഷ്മി (വിദ്യാർഥിനി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ തിരുവങ്ങാട്). സഹോദരങ്ങൾ: പി.കെ. ജനാർദനൻ, പി.കെ. അരവിന്ദൻ, എൻ.പി. വത്സൻ, ശിവാനന്ദൻ, പരേതയായ രമാദേവി.