പാനൂർ: മനേക്കര കൈരളി ബസ് സ്റ്റോപ്പിന് സമീപം കണ്ണൻകോടന്റവിട വിനായക പുതിയവീട്ടിൽ വിളങ്ങാട്ട് കീഴ്കടിഞ്ഞി ലീലാവതി അമ്മ (82) നിര്യാതയായി. അണിയാരത്തെ പരേതരായ പുതിയവീട്ടിൽ ഗോവിന്ദൻ നമ്പ്യാരുടെയും അമ്മാളു അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ പടിഞ്ഞാറയിൽ ബാവിലേരി കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ. മക്കൾ: പി.വി. കോമളവല്ലി, ശിവപ്രസാദ് (ഇരുവരും മുംബൈ), നിഷ. മരുമക്കൾ: കെ. ചന്ദ്രമോഹനൻ (മുംബൈ), സുനിത (മുംബൈ), സുനിൽകുമാർ (ബഹ്റൈൻ). സഹോദരങ്ങൾ: പി.വി. ദിവാകരൻ നമ്പ്യാർ (റിട്ട. ചീഫ് വാർഡൻ, സെൻട്രൽ ജയിൽ കണ്ണൂർ), പി.വി. വിജയരാഘവൻ (റിട്ട. എസ്.ഐ), വിജയലക്ഷ്മി (ഊട്ടി), വിശ്വനാഥൻ (അണിയാരം), ഗോപാലകൃഷ്ണൻ (റിട്ട. എസ്.ഐ), പരേതരായ ദാമോദരൻ നമ്പ്യാർ, പി.വി. നാരായണൻ നമ്പ്യാർ (റിട്ട. ആർമി, അണിയാരം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാരാങ്കണ്ടി മേനപ്രം പടിഞ്ഞാറയിൽ കിഴക്കെ ഒതയോത്ത് വീട്ടുവളപ്പിൽ.