ചെങ്കള: പണ്ഡിതനും വാഗ്മിയും സൂഫിവര്യനുമായ എം.എ. അബ്ദുറഹ്മാൻ മുസ്ലിയാർ പാടലടുക്ക (67) നിര്യാതനായി. മുന്നിപ്പാടി, ബൻപത്തടുക്ക, കൊളവയൽ തുടങ്ങിയ സ്ഥലങ്ങളിൽ ഖത്തീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിതാവ്: പരേതനായ ഇസ്മായിൽ മുസ് ലിയാർ. മാതാവ്: പരേതയായ ബിഫാത്തിമ. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് അശ്റഫ് ഹുദവി (ചെങ്കള ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി പ്രിൻസിപ്പൽ), ആയിശ, ബുശ്റ. മരുമക്കൾ: അഹ്മദുൽ കബീർ മദനി കമ്പളക്കാട്, സലാം ഫൈസി ഇർഫാനി ആലംപാടി, മാജിദ കല്ലക്കട്ട. സഹോദരങ്ങൾ: മൊയ്തു മുസ് ലിയാർ, ഇബ്രാഹിം മഞ്ചേശ്വരം, അബൂബക്കർ മഞ്ചേശ്വരം.