വടകര: പ്രമുഖ ഗാന്ധിയൻ നടക്കുതാഴയിലെ കണ്യത്ത് കുമാരൻ (91) നിര്യാതനായി. കെ.എ.പി.ടി യൂനിയൻ മുൻ സംസ്ഥാന സെക്രട്ടറിയും വടകരയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്നു. മയ്യന്നൂർ എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. ദീർഘകാലം ഗാന്ധി വിചാർവേദിയുടെ ജനറൽ സെക്രട്ടറി, കെ.എ.പി.ടി.യു ജില്ല സെക്രട്ടറി, കെ.എസ്.എസ്.പി.യു സംസ്ഥാനസമിതി അംഗം, ഉപഭോക്തൃ സംരക്ഷണസമിതി സെക്രട്ടറി, മദ്യനിരോധന സമിതി സംഘാടകൻ, അരിക്കോത്ത് അമ്പലപ്പറമ്പ് മഹാവിഷ്ണുക്ഷേത്രം പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. കവി കൂടിയായിരുന്നു ഇദ്ദേഹം ‘കിനാവിന്റെ മുന്തിരി’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ദേവി. മക്കൾ: പ്രസന്ന (റിട്ട. അധ്യാപിക ജി.വി.എച്ച്.എസ്.എസ് വലപ്പാട്), പ്രകാശൻ കണ്ണ്യത്ത് (റിട്ട. പ്രിൻസിപ്പൽ ബി.ടി.എം.എച്ച്.എസ്.എസ് തുറയൂർ), പ്രമീള (അധ്യാപിക, കോട്ടക്കൽ കുഞ്ഞാലിമരക്കാർ എച്ച്.എസ്.എസ്). മരുമക്കൾ: സതീശൻ (റിട്ട. പ്രഫ. കാഞ്ഞങ്ങാട് നെഹ്റു കോളജ്), പത്മകുമാർ (റിട്ട. അധ്യാപകൻ, കുഞ്ഞാലിമരക്കാർ എച്ച്.എസ്.എസ്), പരേതയായ ബീന (സബ് ട്രഷറി വടകര). സഹോദരങ്ങൾ: ബാലൻ, നാണു (റിട്ട. അധ്യാപകൻ, മയ്യന്നൂർ എം.സി.എം. യു.പി), നാരായണി, പരേതരായ നാരായണൻ, ജാനു, ദേവി.